നിലന്പൂർ: മന്പാട് പഞ്ചായത്തിലെ എടക്കോട്, അമരപ്പലം, ആനന്തല്ല് ഉന്നതികളിലെ 25 ആദിവാസി കുടുംബങ്ങൾക്ക് നിലന്പൂർ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റ് ഓണക്കിറ്റ് വിതരണം ചെയ്തു. പുള്ളിപ്പാടം വനസംരക്ഷണ സമിതിയുടെയും എടക്കോട് ഫോറസ്റ്റ് സ്റ്റേഷന്റെയും സഹകരണത്തോടെയായിരുന്നു വിതരണം.
മന്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാദ് പാലോളി പരിപാടി ഉദ്ഘാടനം ചെയ്തു. കെ. മനോജ് കുമാർ (ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഗ്രേഡ്) മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെംബർ രജീഷ് ഉൗട്ടുപുരയിൽ, വിഎസ്എസ് സെക്രട്ടറി പി. അബ്ദുൾ കരീം, അരുണ്‍ കുമാർ, കെ. അശ്വതി, ജിസ്ന, കെ.പി. അനിൽകുമാർ, കാളിമുത്തു, ഡോ. പി. ഫവാസ്, ഡോ. പി.സി. ഫിർദൗസിയ എന്നിവരും പ്രസംഗിച്ചു.